X

എ.ഡി.ജി.പിക്കെതിരെ പി.വി അൻവർ എം.എൽ.എ യുടെ വെളിപ്പെടുത്തൽ: ‘മുഖ്യമന്ത്രി മറുപടി പറയണം’:  പി.കെ ഫിറോസ്

കോഴിക്കോട്: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനും പത്തനംതിട്ട എസ്.പി സുജിത് ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലിൽ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കൊലപാതകം, മാഫിയ ബന്ധം, സ്വർണ്ണക്കടത്ത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഭരണകക്ഷി എം.എൽ.എ കൂടിയായ പി.വി അൻവർ ഉന്നയിച്ചത്. ഇവർക്കെതിരെ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ സംരക്ഷണം നൽകാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ശ്രമിക്കുന്നതെന്നും അൻവർ ആരോപിക്കുന്നു. അതിനാൽ എം.എൽ.എ പറഞ്ഞത് വാസ്തവമാണെങ്കിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ജയിലിലടക്കാൻ സർക്കാർ തയ്യാറാകണം. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വിളിച്ച് പറഞ്ഞതെങ്കിൽ അൻവർ എം.എൽ.എക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.

webdesk14: