X

പി.വി അന്‍വര്‍ എം.എല്‍.എയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് എം.എല്‍.എയെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.

പി.വി അന്‍വറിനെതിരെ പണം തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്തിന് പരാതിക്കാരന്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. വിഷയം അന്വേഷിച്ച െ്രെകം ബ്രാഞ്ച് പി.വി. അന്‍വര്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

webdesk13: