X

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നില്‍ക്കുന്ന പി വി അന്‍വറിന് നിലവിലുള്ള സ്ഥാനം അയോഗ്യത വരുത്തുമെങ്കില്‍ അത് തടയാനാണ് രാജിവയ്ക്കാന്‍ ആലോചിക്കുന്നത്.

ഒരു സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയോഗ്യനാക്കപ്പെടും. രാവിലെ 9 ന് പി വി അന്‍വര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് എന്നാണ് സൂചനകള്‍. തുടര്‍ന്ന് പി വി അന്‍വര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

മമതാ ബാനര്‍ജിയുമായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജിവെച്ചതിനു ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ സംരക്ഷണമുണ്ടാകുമെന്ന് മമത ഉറപ്പ് നല്‍കിയതായാണ് സൂചന. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി പി വി അന്‍വറിന് നല്‍കി.

 

webdesk17: