പി വി അന്‍വറിനെ കേരള കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.
ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്‍ ഇനി മത്സരിക്കാന്‍ ഇല്ലെന്നും യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനുമാണ് തീരുമാനമെന്നും അന്‍വര്‍ അറിയിച്ചു.
തനിക്ക് പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.