നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ അംഗത്വം നല്‍കി സ്വീകരിച്ചു.
അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്സില്‍ കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.