X

പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് പദവി തിരിച്ചെടുക്കും: വേള്‍ഡ് തായ്ക്വണ്ടോ

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ വ്‌ലാദിമിര്‍ പുടിനെതിരെ കൂടുതല്‍ നടപടികളുമായി വിവിധ രാജ്യങ്ങളും സംഘടനകളും. പുടിന് നല്‍കിയ തായ്ക്വണ്ടോ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്താണ് വേള്‍ഡ് തായ്ക്വണ്ടോയുടെ നടപടി. 2013ലാണ് പുടിന് ഓണററി ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചത്.

യുക്രൈനിലെ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വേള്‍ഡ് തായ്ക്വണ്ടോ ശക്തമായി എതിര്‍ക്കുന്നെന്നും ഈ സാഹചര്യത്തില്‍ വഌഡിമിര്‍ പുടിന് നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുക്കാന്‍ വേള്‍ഡ് തായ്ക്വണ്ടോ തീരുമാനിച്ചിരിക്കുന്നെന്നും അറിയിച്ചു. റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകളോ ദേശീയഗാനമോ ഇനിമുതല്‍ വേള്‍ഡ് തായ്ക്വണ്ടോ മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ല. യുക്രൈനിലെ ജനങ്ങളുടെകൂടെയാണ് വേള്‍ഡ് തായ്ക്വണ്ടോ. യുദ്ധത്തിന് എത്രയും പ്പെട്ടന്ന്  സമാധാനപരമായ ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും വേള്‍ഡ് തായ്ക്വണ്ടോ അറിയിച്ചു.

Test User: