X
    Categories: Newsworld

പുടിന്‍ -ഗുട്ടെറസ് കൂടിക്കാഴ്ച ചൊവ്വാഴ്ച

മോസ്‌കോ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. മോസ്‌കോയിലെത്തുന്ന ഗുട്ടെറസ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ചര്‍ച്ച നടത്തും.

യുക്രെയ്‌ന്റെ കിഴക്കന്‍ മേഖല ലക്ഷ്യം വെച്ച് റഷ്യന്‍ സൈന്യം നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ണായക ഇടപെടല്‍. മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ യുക്രെയ്ന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി.

റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്‌ക്വാ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ യുക്രെയ്ന്‍ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ നേരിട്ട് ഇടപെടുന്നത്.

Chandrika Web: