ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍. 2022 ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75ാം വര്‍ഷമായിരുന്നു 2022. പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഊര്‍ജം, സൈനിക സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളില്‍ വലിയ പദ്ധതികള്‍ സ്ഥാപിക്കാനും സാധിച്ചിട്ടുണ്ടെന്ന് പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ജി20 അധ്യക്ഷസ്ഥാനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും പുടിന്‍ വ്യക്തമാക്കി.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുതുവത്സരാാശംസയറിയിച്ച് പുടിന്‍
Related Post