കോഴിക്കോട്: പുതുവൈപ്പിനില്‍ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ഒ.സി പ്ലാന്റ് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, തോക്കും ലാത്തിയും ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താമെന്ന് ധരിക്കരുത്. പ്രശ്‌നത്തില്‍ താന്‍ നിസഹായയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറയുമ്പോള്‍ ഈ സര്‍ക്കാറിന്റെ അവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു. ഐ.ഒ.സി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പുതുവൈപ്പിന്‍ നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിക്രമിച്ചിരിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് പ്രതിപക്ഷം ജനുവരിയില്‍ ആവശ്യപ്പെട്ടതാണ്. രണ്ടു തവണ അടിയന്ത പ്രമേയവും അവതരിപ്പിച്ചു. അവയെല്ലാം നിസ്സാരവല്‍ക്കരിച്ച സര്‍ക്കാര്‍ മാലിന്യത്തിന്റെ പേരില്‍ മുന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ജി എസ് ടി നടപ്പാക്കുന്നതില്‍ കേരളാ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. 173 വകുപ്പുള്ള നിയമത്തെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. ജി എസ് ടി പാസാക്കാന്‍ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കണം. പകരം ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് തീരുമാനം. വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കാണിച്ച മര്യാദ പോലും സംസ്ഥാന സര്‍ക്കാര്‍ കാണിച്ചില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.