പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ആരംഭിച്ച അസന്നിഹിത (ആബ്സെന്റി) വോട്ടർമാരുടെ വോട്ടെടുപ്പിൽ 95 പേർ വോട്ട് ചെയ്തു. മുൻകൂട്ടി അപേക്ഷ നൽകിയ 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കുമായി വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിനായി സൗകര്യമൊരുക്കുകയായിരുന്നു. അയർക്കുന്നം, മണർകാട്, അകലക്കുന്നം, ചെങ്ങളം ഈസ്റ്റ്, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം, തോട്ടയ്ക്കാട് വില്ലേജുകളിലെ 15 ബൂത്തുകളിലുള്ള അസന്നിഹിതവോട്ടർമാർക്കായി പ്രത്യേത പോളിങ് സംഘത്തിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് പോളിങ്ങിന് സൗകര്യമൊരുക്കുന്നത്. ഇന്ന് പ്രത്യേക പോളിങ് സംഘം 460 പേരുടെ വീടുകളിലെത്തി വോട്ട് ചെയ്യാന്‍ അവസരമൊരുക്കി . 381 മുതിര്‍ന്ന വോട്ടര്‍മാരുടെയും 79 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു ഇന്ന് രേഖപ്പെടുത്താൻ ഉണ്ടായിരുന്നത്.