പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. കോട്ടയം ബസേലിയസ് കോളജില്‍ ഇന്ന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ ക്രമികരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.
2021ൽ 74.84 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തെക്കാൾ 1.98 ശതമാനം കുറവ്. മഴയും വോട്ടർമാരായ വിദ്യാർഥികൾ ഉൾപ്പെടെ കുറേ പേർ സ്ഥലത്തില്ലാതിരുന്നതുമാണ് പോളിങ് കുറയാൻ കാരണമായി കരുതുന്നത്. ആകെ 1,76,412 വോട്ടർമാരിൽ 1,28,535 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.