പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍. പി.ജി പ്ലാന്റിനെതിരായ ജനകീയ സമര ശക്തിപ്പെടുന്നതിനിടെ നാളെ പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച രാവിലെ പ്ലാന്റെിന്റെ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലാന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കികൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതുവരെ പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കാമെന്ന് വെള്ളിയാഴ്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സമരക്കാരെ കണ്ട് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചാണ് പോസലീസ് സംരക്ഷണത്തില്‍ തൊഴിലാളികള്‍ ഞായറാഴ്ച രാവിലെ പ്ലാന്റില്‍ നിര്‍മ്മാണ് ജോലികള്‍ക്ക് എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പോലീസ് ബാരിക്കേഡ് തള്ളി മാറ്റ പ്രതിഷേധക്കാര്‍ ഐ.ഒ.സി യിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തി വീശി സമരക്കാര്‍ക്കെതിരെ തിരിയുകയായിരുന്നു.