X
    Categories: main stories

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചൊക്ലി പുഷ്പന്റെ സഹോദരന്‍ പി.ശശി ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു അംഗത്വം നല്‍കി സ്വീകരിച്ചു.

കോയമ്പത്തൂരില്‍ ബിസിനസുകാരനായ ശശി സിപിഎം പ്രവര്‍ത്തകനായിരുന്നു. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശശി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്ന് ശശി പറഞ്ഞു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശശി. സിപിഎം എക്കാലത്തും കൊട്ടിഘോഷിക്കുന്ന രക്തസാക്ഷി കുടുംബത്തിലെ അംഗം തന്നെ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: