X

‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂരില്‍ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ പുറത്ത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനില്‍ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌ഐആര്‍. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എഫ്‌ഐആര്‍.

എസ്11കോച്ചിൻ്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് കഴിഞ്ഞപ്പോഴാണ് ടിടിഇ ടിക്കറ്റ് ചോദിച്ചത്. രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.

 

webdesk14: