X

ഭിക്ഷാടകനെന്ന് കസ്റ്റഡിയിലുള്ള പുഷന്‍ജിത്;കേരള പൊലീസ് കൊല്‍ക്കത്തയില്‍

ട്രെയിന്‍ തീവയ്പ് കേസില്‍ കസ്റ്റഡിയിലുള്ള കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി. കണ്ണൂര്‍ സിറ്റി പൊലീസ് സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പുഷന്‍ജിത് സിദ്ഗറിന്റെ മൊഴിയിലെ കാര്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ കൊല്‍ക്കത്ത യാത്രയെന്നാണ് വിവരം. നേരത്തെ ട്രെയിനില്‍ നിന്ന് ലഭിച്ച പത്ത് വിരലടയാളങ്ങളില്‍ നാലിനും പുഷന്‍ജിത്തിന്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു. അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആര്‍.പി.എഫ് ഡി.ഐ.ജി സന്തോഷ് എന്‍.ചന്ദ്രന്‍ വ്യക്തമാക്കി.

കണ്ണൂരില്‍ കത്തിച്ച എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്നു ലഭിച്ച കുപ്പിയില്‍ നിന്നടക്കം പുഷന്‍ജിത് സിദ്ഗറിന്റെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദ്യശ്യങ്ങളുമാണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരില്‍ താമസിക്കുന്ന ഇയാള്‍ ഭിക്ഷാടകനാണെന്നാണ് പറഞ്ഞത്.

അതേസമയം, ഈ വര്‍ഷം ഫെബ്രുവരി 13ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് മൂന്ന് ഇടങ്ങളിലായി തീയിട്ടതും പുഷന്‍ജിത്താണെന്ന സൂചനയുമുണ്ട്. പുഷന്‍ജിത്ത് പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണം സംഘം കൊല്‍ക്കത്തയിലേക്കും നീങ്ങിയേക്കുമെന്നാണ് വിവരം. പേരും സ്വദേശവും ഇയാള്‍ മാറ്റിപ്പറയുന്നതും അറസറ്റ് വൈകാന്‍ കാരണമാകുന്നുണ്ട്.

webdesk13: