X
    Categories: MoreViews

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; പഞ്ചാബിന് 10 വിക്കറ്റ് ജയം

മൊഹാലി: ഡല്‍ഹിക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ പഞ്ചാബിന് അനായാസ വിജയം. 10 വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ഓപണര്‍മാരായി ക്രീസിലിറങ്ങിയ അംലക്ക് കാര്യമായ പണിയൊന്നുമുണ്ടാക്കാതെ ഒരറ്റത്ത് ഗുപ്റ്റില്‍ തകര്‍ത്തടിച്ചു. അവസാനം വ്യക്തിഗത അര്‍ധ സെഞ്ച്വറി തികച്ച ഗുപ്ടില്‍ ടീമിന്റെ വിജയവും സമ്മാനിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 68 റണ്‍സ് വിജയലക്ഷ്യത്തില്‍ നിന്ന് 50 അടിച്ചെടുത്ത ഗുപ്ടില്‍ മത്സരം തന്റെ പേരിലാക്കി.

നേരത്തേ, 67 റണ്‍സെടുക്കുന്നതിനിടെ ഡല്‍ഹിയുടെ എല്ലാവരും പുറത്തായിരുന്നു. 20 റണ്‍സ് വഴങ്ങി 4 വിക്കറ്റ് കൊയ്ത പഞ്ചാബിന്റെ സന്ദീപിന്റെ മികച്ച പ്രകടനം ഡല്‍ഹിയെ ചുരുങ്ങിയ ടോട്ടലിലൊതുക്കിക്കളയുകയായിരുന്നു.
ഡല്‍ഹിയുടെ ബാറ്റ്സ്മാന്മാരില്‍ ആര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. മലയാളി താരം സഞ്ജു സാംസണും 13 പന്തില്‍ 5 റണ്‍സെടുത്ത് പുറത്തായി. തുടരെത്തുടരെ വിക്കറ്റ് തുലച്ച് ഡല്‍ഹി പഞ്ചാബിന്റെ പണി എളുപ്പമാക്കി. ആദ്യ ഓവര്‍ തീരും മുമ്പേ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് വെറും ഒരു റണ്‍സ്. പഞ്ചാബ് ബോളര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താതെ ഓരോരുത്തരായി വിക്കറ്റ് തുലച്ച് കൂടാരം കയറിയപ്പോള്‍ 17 ഓവര്‍ മാത്രമേ എറിഞ്ഞു തീര്‍ത്തിരുന്നുള്ളു.
പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന സഹീര്‍ ഖാന്റെ ടീമിന് ഏറെ നിര്‍ണായകമായ മത്സരമായിരുന്നു ഇത്.

chandrika: