പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി 7.30 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടുമണിവരെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനാണീ നടപടി. റോഡിലെ ട്രാഫിക്കിനും ഇതോടെ വലിയ ഉളവ് വരും. വേനലിലാണ് ആരംഭിച്ചതെങ്കിലും ഇനിമുതല്‍ ഈ സമയം തുടരും. ചൊവ്വാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. ഉച്ചക്ക് അരമണിക്കൂര്‍ ഉച്ചഭക്ഷണസമയം ഇനിയില്ല. മുഖ്യമന്ത്രിയും രണ്ടുമണിക്ക് ശേഷമേ ഭക്ഷണം കഴിക്കൂ.
അതേസമയം സ്ത്രീജീവനക്കാര്‍ പരാതിയുമായി രംഗത്തുവന്നു. മക്കളെ ഒരുക്കുന്നതിനും ഭക്ഷണം വെക്കുന്നതിനും സമയം കിട്ടില്ലെന്നാണവരുടെ പരാതി. പൊലീസുദ്യോഗസ്ഥരും പുതിയ സമയവുമായി പൊരുത്തപ്പെട്ടുതുടങ്ങി.
പഞ്ചാബിലെ ഓഫീസ് സമയം 7.30 മുതല്‍ 2 വരെ: ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി
Tags: OFFICETIMEPunjab