10.40 am
പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 65 സീറ്റുകളില്‍ കോണ്‍ഗ്രസിന് മേല്‍കൈ. ബിജെപി 27 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ആംആദ്മിക്ക് 25 സീറ്റുകളിലാണ് മേല്‍കൈ.
10.04 am
പഞ്ചാബ് കോണ്‍ഗ്രസിനൊപ്പമെന്നാണ് ഫലസൂചനകള്‍ തെളിയിക്കുന്നത്. 62 സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപിക്ക് 28 സീറ്റുകളിലും ആംആദ്മിക്ക് 22 സീറ്റുകളിലും മേല്‍കൈ.
8.35 am
പഞ്ചാബില്‍ കോണ്‍ഗ്രസിന് 14 സീറ്റുകളില്‍ ലീഡ്. ആംആദ്മിക്ക് മൂന്നും ബിജെപിക്ക് രണ്ടും സീറ്റുകള്‍
8.27 am
പഞ്ചാബില്‍ ഏഴു സീറ്റുകളില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റുകളില്‍ മുന്നേറ്റം. ആംആദ്മിക്കും ബിജെപിക്കും രണ്ടു സീറ്റുകളില്‍ ലീഡ്.
8.19 am
്ഷംലി വെസ്റ്റ്, ഔറായ് എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ്. ഗുന്‍മൗറില്‍ എസ്.പി ലീഡ്.
7.34 am
അമൃത്‌സര്‍: പത്തു വര്‍ഷമായി അധികാരത്തിലിരിക്കുന്ന അകാലിദള്‍ സര്‍ക്കാറിന് ജനങ്ങള്‍ പുറത്തേക്കുള്ള വഴി കാണിക്കുമെന്നാണ് പഞ്ചാബ് തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തുമെന്നും ആം ആദ്മി പാര്‍ട്ടി ശക്തമായ മത്സരം ഉയര്‍ത്തുമെന്നും പ്രവചനങ്ങള്‍.
ഒറ്റക്ക് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചാബിലെ കോണ്‍ഗ്രസ്. അതേസമയം, കൃത്യമായ ആസൂത്രണങ്ങളോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിയും അധികാരം പിടിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭയചകിതരാണെങ്കിലും അകാലി ദള്‍ – ബി.ജെ.പി സഖ്യത്തിനും നേരിയ പ്രതീക്ഷകളുണ്ട്.