X
    Categories: indiaNews

424 വിവി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: മുന്‍ എം.എല്‍. എമാര്‍, സിഖ് പുരോഹിത സഭയുടെ തലവന്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 424 വിവി.ഐ.പികളുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിവി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ചത് താല്‍ക്കാലികമാണെന്ന് പഞ്ചാബ് എ.ഡി. ജി.പി അറിയിച്ചു.

സിറ്റിങ് എം.എല്‍.എമാരായ ഗനീവ് കൗര്‍ മജീതിയ (എസ്.എ. ഡി), പര്‍ഗത് സിങ് (കോണ്‍ഗ്രസ്), ലാല്‍ ബഗ്ഗ (ആപ്) എന്നിവരുടേയും മുന്‍ എം.എല്‍.എമാരായ കുല്‍ജിത് സിങ് നഗ്ര, ബല്‍വീന്ദര്‍ സിങ് ലഡ്ഡി, ഹര്‍മീന്ദര്‍ ഗില്‍, മദന്‍ ലാല്‍ ജലാല്‍പൂര്‍, സുര്‍ജിത് ധിമാന്‍, ഹര്‍ദിയാല്‍ കംബോജ്, സുക്പാല്‍ ബുള്ളാര്‍, ദിനേശ് ബാബു, ശരണ്‍ജിത് സിങ് ധില്ലന്‍, കന്‍വര്‍ജിത് സിങ്, ജഗ്താര്‍ സിങ് ജഗ്ഗ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചു. നിയമസഭാ സ്പീക്കര്‍, മുന്‍സ്പീക്കര്‍ എന്നിവരുടേയും സുരക്ഷ പിന്‍വലിച്ചു. മുന്‍മുഖ്യമന്ത്രിയടക്കമുള്ളവരുടെ സുരക്ഷ അധികാരത്തിലെത്തിയ ഉടന്‍ പഞ്ചാബിലെ എ.എ.പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Chandrika Web: