ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയുമായി പഞ്ചാബില്‍ സഖ്യത്തിന് തയ്യാറെന്ന് അമരീന്ദര്‍ സിങ്. കര്‍ഷക നിയമം പിന്‍വലിച്ചതോടെ സീറ്റ് വിഭജനത്തിലെ തടസം മാറിയെന്ന് അമരീന്ദര്‍ സിങ് അറിയിച്ചു.
കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തെ അമരീന്ദര്‍ സ്വഗതം ചെയ്തു.
കഴിഞ്ഞ മാസമാണ് അമരീന്ദര്‍ സിങ് തന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം നടത്തിയത്. ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സഖ്യത്തിന് തയാറല്ലെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.