ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുന്നു. ആദ്യഘട്ടമായി 209 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുന്നത്. സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക. 10 ദിവസത്തിനകം ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനോടകം 2,77,633 കര്‍ഷകര്‍ക്ക് 1525.61 കോടിയുടെ സഹായം സര്‍ക്കാര്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വ്ാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.