പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. നേരത്തെ ഫെബ്രുവരി 14 ന് നടക്കേണ്ടിയിരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിവെച്ചു. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നിയമസഭാതിരഞ്ഞെടുപ്പ് 5 ദിവസത്തേക്ക് കൂടി നീട്ടി വെച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും.
117 സീറ്റുകളിലേക്കാണ് പഞ്ചാബില്‍ മത്സരം. മാര്‍ച്ച് പത്തിന് ഫലം അറിയും.