ബംഗളൂരു: കന്നട താരം പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ ആരാധകന്‍ ഹൃദയാഘാതം വന്ന് മരിച്ചു. ചാമരാജ് നഗര്‍ ഹാനൂരിലെ മാരൂര്‍ സ്വദേശിയായ മുനിയപ്പ (30)ആണ് മരിച്ചത്.
പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്. പുനീതിന്റെ കടുത്ത ആരാധാനായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ്കുമാര്‍ മരിക്കുന്നത്.