X
    Categories: Views

ത്രിപാഠി തിളങ്ങി; കൊല്‍ക്കത്തക്കെതിരെ പൂനെക്ക് 4 വിക്കറ്റ് വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന് 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്തുടര്‍ന്ന ബാറ്റിങിനിറങ്ങിയ പൂനെക്ക് വേണ്ടി രാഹുല്‍ ത്രിപാഠി നേടിയ 93 റണ്‍സാണ് വിജയത്തിന് കാരണമായത്. മറ്റു ബാറ്റ്‌സ്മാന്മാരെല്ലാം നിറം മങ്ങിയ പ്രകടനം കാഴ്ച വെച്ചപ്പോള്‍ ത്രിപാഠി ഫോറുകളും സിക്‌സറുകളുമായി കളം വാണു. സെഞ്ച്വറി തികക്കുമെന്ന തോന്നിയ ഘട്ടത്തിലാണ് അപ്രതീക്ഷിത ക്യാച്ചിലൂടെ ത്രിപാഠി പുറത്തായത്. ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച ആ പുറത്താകല്‍ വിശ്വസിക്കാനാവാതെ ത്രിപാഠി കളിക്കളം വിട്ടുപോവാന്‍ ഏറെ നേരമെടുത്തു. 7 സിക്‌സറുകളും 9 ഫോറുകളുമടക്കം 93 റണ്‍സ് അടിച്ചെടുക്കാന്‍ രാഹുല്‍ ത്രിപാഠി എടുത്തത് 52 ബോള്‍ മാത്രം. സെഞ്ച്വറി നേടാനായില്ലെങ്കിലും കളിയിലെ താര പട്ടം രാഹുല്‍ ത്രിപാഠി നേടി. ത്രിപാഠി പുറത്തായതോടെ പരാജയം മണത്ത പൂനെയെ വാലറ്റക്കാര്‍ തുണച്ചു. 5 പന്തില്‍ നിന്ന് 4 റണ്‍സ് വേണ്ടി വന്ന ഘട്ടത്തില്‍ പന്ത് സിക്‌സറിന് പറത്തി വിജയം പൂനെ സ്വന്തമാക്കി.

നേരത്തേ, തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്തയെ 155 റണ്‍സ് എന്ന സ്‌കോറിലെത്തിച്ചത് മനീഷ് പാണ്‌ഢെ (37), കോളിന്‍ ദേ ഗ്രാന്റ്‌ഹോം (36), സൂര്യകുമാര്‍ യാദവ് (30) എന്നിവരുടെ ചെറുത്തുനില്പായിരുന്നു.
പോയന്റ് പട്ടികയില്‍ പൂനെയും കൊല്‍ക്കത്തയും തുല്യരാണ്. 11 കളികളില്‍ നിന്ന് ഇരുവരും 7 വിജയവും 4 തോല്‍വിയുമായി നില്‍ക്കുന്നു. കൊല്‍ക്കത്തക്കെതിരായ ഈ ജയത്തോടെയാണ് പൂനെക്ക് പോയന്റ് നില മെച്ചപ്പെടുത്താനായത്.

chandrika: