ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഇന്ത്യയില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്. ബ്രിട്ടനില്‍ വാക്‌സീന്‍ കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്. മനുഷ്യപരീക്ഷണത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തിവച്ചുള്ള ഉത്തരവും ഡി.സി.ജി.ഐ റദ്ദാക്കി.
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി ആസ്ട്ര സെനേക്ക അമേരിക്കയില്‍ കൊവിഡ് വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലും ഇന്ത്യയില്‍ മരുന്ന് പരീക്ഷണം തുടര്‍ന്നതില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോളറുടെ കാരണം കാണിക്കല്‍ നോട്ടീസ് വന്നിരുന്നു. അമേരിക്കയില്‍ മരുന്ന് പരീക്ഷണം നിര്‍ത്തിവെച്ചിട്ടും ഇന്ത്യയില്‍ മരുന്ന് പരീക്ഷണം തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണമന്നായിരുന്നു നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യം.