X

പൂനെ പോർഷെ അപകടം; രക്ത സാമ്പിളുകൾ മാറ്റി, പതിനേഴുകാരൻ്റെ അമ്മ അറസ്റ്റിൽ

ബൈക്ക് യാത്രികരായ 2 പേരെ പോര്‍ഷെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരന്റെ അമ്മയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ രക്ത സാമ്പിളുകള്‍ മാറ്റിയെന്ന് പൊലീസ് കണ്ടെത്തി.

കേസില്‍ നടത്തിയ അന്വേഷണത്തില്‍ മകന്റെ രക്തസാമ്പിളുകള്‍ നീക്കം ചെയ്ത് പകരം അമ്മയുടെ രക്ത സാമ്പിളുകള്‍ സമര്‍പ്പിച്ചതായി പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

മെയ് 19 ന് പൂനെയിലെ കല്യാണി നഗറില്‍ മദ്യപിച്ചെത്തിയ പതിനേഴുകാരൻ ഓടിച്ച പോര്‍ഷെ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് എഞ്ചിനീയർമാർ കൊല്ലപ്പെട്ടിരുന്നു. കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി കുടുംബം നടത്തിയ ശ്രമങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന് 17കാരന്റെ വീട്ടിലെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയതിന് അച്ഛനേയും മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ നടത്തുന്ന സസൂൺ ഹോസ്പിറ്റലിൽ 17 കാരൻ്റെ മെഡിക്കൽ പരിശോധനയിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്.

webdesk13: