X

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ പഞ്ചിംഗ് ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇന്നുമുതല്‍ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരും. ഒരുമാസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം വൈകിയാല്‍ അത് ലീവായി പരിഗണിക്കും. രണ്ട് ലീവില്‍ കൂടുതല്‍ എടുത്താലും ശമ്പളം കുറയും. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കില്‍ അരദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറില്‍ കൂടുതലാണെങ്കിലും ഒരു ദിവസത്തെ ശമ്പളവും പോകും.

അനുമതിയോടെ മാസത്തില്‍ രണ്ട് ലീവെടുക്കാം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും തീരുമാനം ബാധകമാണ്. ഇവര്‍ക്ക് പഞ്ചിങ് ഉണ്ടായിരുന്നെങ്കിലും സ്പാര്‍ക്കില്‍ ബന്ധിപ്പിച്ച് കണക്കെടുത്തിരുന്നില്ല. ഒന്നാം തീയതി മുതല്‍ മന്ത്രിമാരുടെ സ്റ്റാഫിനും ഇത് ബാധകമാകും. രാവിലെ 10.15 മുതല്‍ 5.15 വരെയാണ് സെക്രട്ടറിയേറ്റില്‍ പ്രവൃത്തി സമയം.

chandrika: