പുല്‍വാമയിലെ വീഴ്ചയെ പറ്റി പറയരുതെന്ന് മോദി ആവശ്യപ്പെട്ടുവെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.പുല്‍വാമയിലെ വീഴ്ച മോദി സർക്കാരിന്‍റെ അധികാരം നഷ്ടമാക്കും .
പുൽവാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണമെന്നും വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികാരമായാണ് സിബിഐ നടപടിയും സുരക്ഷ കുറച്ചതും. മോദിക്ക് അഴിമതിയോട് എതിര്‍പ്പില്ല. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിന് മോദി മേഘാലയിലേക്ക് മാറ്റി. റിലയൻസ് പദ്ധതിക്കായി റാം മാധവ് സമ്മർദ്ദം ചെലുത്തിയത് സിബിഐക്ക് മൊഴി നല്‍കിയതായും സത്യാപൽ മാലിക് വെളിപ്പെടുത്തി.