കശ്മീര്‍: നാല്‍പതോളം സി.ആര്‍.പി.എഫ്. ജവാന്മാര്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടു വയസ്സ്. 2019 ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആക്രമണം.
അവധി കഴിഞ്ഞുമടങ്ങുന്നവര്‍ അടക്കം 2547 സി.ആര്‍.പി.എഫ്. ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.
ജീവന്‍ നഷ്ടപ്പെട്ട ധീരര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിക്കും. സി.ആര്‍.പി.എഫും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.