കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്നാഴ്ചക്കുള്ളില്‍ തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുലിമുരുകന് സാധിച്ചേക്കും. 300ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 250 തിയേറ്ററുകളിലെങ്കിലും രണ്ടു ആഴ്ചവരെയും 200 തിയേറ്ററുകളില്‍ മൂന്ന് ആഴ്ച വരെയും പുലിമുരുകന്‍ പ്രദര്‍ശനം തുടര്‍ന്നേക്കാം. സാധാരണ സിനിമകള്‍ക്ക് ഇത്രയും തിയേറ്റര്‍ ലഭിക്കാറില്ല. അതുകൊണ്ട് തന്നെ പുലിമുകുന് 100 കോടിയിലെത്താനാവുമെന്നാണ് സിനിമാ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.
പുലിമുരുകന് 100 കോടിയിലേക്കോ? കാരണങ്ങള്‍ ഇതൊക്കെയാണ്………
Tags: pulimurugan