X

കൊച്ചി മള്‍ട്ടിപ്ലക്‌സ്: കളക്ഷനില്‍ പുലിമുരുകന് മുന്നില്‍ കടന്ന് ആനന്ദം

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോര്‍ഡിലേക്ക് എതിരാളികളില്ലാതെ കുതിക്കുകയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. ഏറ്റവും വേഗത്തില്‍ 10, 25, 50 കോടി കളക്ഷന്‍ നേടിയ ചിത്രം നൂറു കോടി തികക്കുമോ എന്ന കൗതുകത്തിലാണ് ഇപ്പോള്‍ ആരാധകര്‍. മലയാളത്തിലെ ഏറെക്കുറെ എല്ലാ റെക്കോര്‍ഡുകളും സ്വന്തമാക്കിയ ചിത്രം ഒരുമാസം പിന്നിടാറായിട്ടും ഇപ്പോഴും പലയിടങ്ങളിലും ഹൗസ് ഫുളായി തന്നെ ഓടുകയാണ്.

പൂജാ റിലീസായി മമ്മുട്ടിയുടെ തോപ്പില്‍ ജോപ്പന്‍, ആസിഫ് അലിയുടെ കവി ഉദ്ദേശിച്ചത് എന്നീ പടങ്ങളോടൊപ്പമാണ് പുലിമുരുകന്‍ തിയേറ്ററുകളിലെത്തിയത്.
പൂജാ റിലീസായി എത്തിയ ചിത്രം കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി ആദ്യ ദിവസം തന്നെ കൊച്ചിയില്‍ സ്വന്തമാക്കിയത് 15,02,230രൂപയാണ്.

പിന്നീട് തിയേറ്ററിലെത്തിയ നവാഗത ചിത്രം ആനന്ദം ഇപ്പോള്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നവാഗത സംവിധായകന്‍ ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി മോഹിപ്പിക്കുന്ന മറ്റൊരു നേട്ടവും സ്വന്തമാക്കി. ആനന്ദത്തിന്റെ ആറാം പ്രദര്‍ശന ദിവസമായ 26ന് ചിത്രം പുലിമുരുകനേക്കാള്‍ കളക്ഷന്‍ നേടി. അന്ന് പുലിമുരുകന്‍ നേടിയത് 6.72 ലക്ഷവും ആനന്ദം നേടിയത് 6.8 ലക്ഷവുമാണ്. തൊട്ടടുത്ത ദിവസമായ 27ന് ആനന്ദം 6.14 ലക്ഷം നേടിയപ്പോള്‍ പുലിമുരുകന്റെ നേട്ടം 6.05 ലക്ഷമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്‍ തിയേറ്ററിലെത്തിയത്. ആനന്ദം ഒക്ടോബര്‍ 7നും.

Web Desk: