X

റഷ്യന്‍ പ്രസിഡന്റായി വീണ്ടും പുടിന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വീണ്ടും നിലവിലെ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന് വിജയം. ഇത് നാലാം തവണയാണ് 65 കാരനായ പുടിന്‍ റഷ്യയുടെ പ്രഡിഡന്റാവുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്. കഴിഞ്ഞ 64 ശതമാനം വോട്ടാണ് പുടിന് ലഭിച്ചിരുന്നത്.

പുടിനെ കൂടാതെ ഏഴു സ്ഥാനാര്‍ത്ഥികളായിരുന്നു. മത്സരംഗത്തുണ്ടായിരുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് അലെക്‌സി നല്‍വനിക്ക് വിലക്കുമൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. തെരഞ്ഞെടുപ്പില്‍ പുടിന്റെ പ്രധാന വിമര്‍ശകനായിരുന്ന അലെക്‌സിക്കു പകരം കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ മറ്റുസ്ഥാനാര്‍ത്ഥികള്‍ക്കായില്ല. അനായാസമായിരുന്നു പുടിന്റെ വിജയം. വിജയത്തില്‍ പുടിന്‍ വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞു. 50 ശതമാനത്തിലേറെ പോളിങ് നടന്നതായാണ് വിവരം. ആറു വര്‍ഷമാണ് റഷ്യന്‍ പ്രസിഡണ്ടിന്റെ കാലാവധി.

പ്രതിപക്ഷ ബഹിഷ്‌കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലായിരുന്നു റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കുമെന്ന് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിരുന്നു.

chandrika: