പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപട്ടിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചിട്ടില്ല. ഏഴുസ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നങ്ങളും അനുവദിച്ചു.
അഡ്വ. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), ലിജിന്‍ ലാല്‍ (ഭാരതീയ ജനതാ പാര്‍ട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രന്‍), ഷാജി(സ്വതന്ത്രന്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നല്‍കിയിരിക്കുന്നത്.
സ്ഥാനാര്‍ഥികളും പാര്‍ട്ടിയും ചിഹ്നവും
1 അഡ്വ. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ
2 ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), – ചുറ്റിക, അരിവാള്‍, നക്ഷത്രം
3 ലിജിന്‍ ലാല്‍(ഭാരതീയ ജനതാ പാര്‍ട്ടി)- താമര
4 ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി) -ചൂല്
5 പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാര്‍ഥി )- ചക്ക
6 ഷാജി(സ്വതന്ത്രസ്ഥാനാര്‍ഥി)- ബാറ്ററി ടോര്‍ച്ച്
7 സന്തോഷ് പുളിക്കല്‍ (സ്വതന്ത്ര സ്ഥാനാര്‍ഥി) -ഓട്ടോറിക്ഷ