X

കൊട്ടിക്കലാശത്തില്‍ നിറഞ്ഞാടി പുതുപ്പള്ളി; പ്രതീക്ഷയോടെ യു.ഡി.എഫ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചരണം അവസാനിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു. സെപ്റ്റംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. എട്ടിന് വോട്ടെണ്ണല്‍ നടക്കും.

തികഞ്ഞ പ്രതീക്ഷയോടെയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയിട്ടുള്ളത്. കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷത്തില്‍ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു പ്രവര്‍ത്തകര്‍. യുഡിഎഫ്,എല്‍ഡിഎഫ്, ബിജെപി തുടങ്ങി എല്ലാവരും അവസാന നിമിഷം കടുത്ത പ്രചരണത്തിലായിരുന്നു.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയില്‍ ആവേശം അലയടിപ്പിച്ചു. കൊട്ടിക്കലാശം നടന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പരസ്യ പ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്റെ ആവേശവും പുതുപ്പള്ളിയില്‍ കാണാനായി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയില്‍ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്.

webdesk11: