X

പൊതുമേഖലാ ബാങ്കുകള്‍ ഒമ്പത്‌ മാസത്തിനുള്ളിൽ എഴുതിത്തള്ളിയത് 91,000 കോടി രൂപ

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത്‌ മാസത്തില്‍മാത്രം എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. രാജ്യസഭയിൽ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 17,356 കോടി എഴുതിത്തള്ളിയ എസ്ബിഐയാണ് പട്ടികയില്‍ ഒന്നാമത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 16,497 കോടിയും ബാങ്ക് ഓഫ് ബറോഡ 13,032 കോടിയും എഴുതിത്തള്ളി. ഇത് തിരിച്ചുപിടിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കിട്ടാക്കടം തിരിച്ചുപിടിക്കല്‍തോത് ഉയര്‍ന്നുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി . രാജ്യത്തെ ബാങ്കുകള്‍ 2018 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.61 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ, തിരിച്ചുപിടിച്ചത് 13,000 കോടി രൂപമാത്രം.തിരിച്ചുപിടിച്ചത് കിട്ടാക്കടത്തിന്റെ എട്ടു ശതമാനംമാത്രം. എന്നാല്‍, പോയ സാമ്പത്തികവര്‍ഷത്തില്‍ കിട്ടാക്കടത്തിന്റെ 19.4 ശതമാനംവരെ തിരിച്ചുപിടിച്ചെന്നും ധനമന്ത്രാലയം അവകാശപ്പെട്ടു.

 

 

 

 

 

webdesk15: