X

പൊതുമേഖലാ ബാങ്കുകളുടെ പാദവാര്‍ഷിക നഷ്ടം 63,000 കോടി; ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19 എണ്ണവും നഷ്ടത്തിലാണ്. ഇതില്‍ പലതും ആയിരം കോടിക്കു മുകളിലാണ്. 19 ബാങ്കുകളുടേയും മൂന്നു മാസത്തെ ആകെ നഷ്ടം 63,020.6 കോടി രൂപയാണ്.

ബംഗളൂരു ആസ്ഥാനമായ വിജയ ബാങ്കും ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ ബാങ്കും മാത്രമാണ് ഇക്കാലയളവില്‍ ലാഭത്തിലായത്. വിജയ ബാങ്ക് 207.31 കോടിയും ഇന്ത്യന്‍ ബാങ്ക് 132 കോടിയും നാലാം പാദത്തില്‍ ലാഭമുണ്ടാക്കി. അഴിമതി ആരോപണം നേരിടുന്ന പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത് മാര്‍ച്ച് 31 വരെ 13,416.9 കോടിയാണ് പി.എന്‍.ബിയുടെ നഷ്ടം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ നഷ്ടക്കണക്കില്‍ രണ്ടാം സ്ഥാനത്താണ്. 7,718.2 കോടിയാണ് എസ്.ബി.ഐയുടെ നഷ്ടം. ഐ.ഡി.ബി.ഐ 5,662.8 കോടിയും കനറ ബാങ്ക് 4,859.8 കോടിയും ബാങ്ക് ഓഫ് ബറോഡ 3,000 കോടിയും അലഹാബാദ് ബാങ്കിന്് 3,102.34 കോടിയുടെ നഷ്ടവുമാണ് സംഭവിച്ചത്. മറ്റു ബാങ്കുകള്‍ക്ക് 2,000-3,000 കോടിയുടെ നഷ്ടവും സംഭവിച്ചു.

chandrika: