X
    Categories: indiaNews

പബ്ജി തിരിച്ചുവരുന്നു

ഡല്‍ഹി: പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു.  ഇന്ത്യയിലെ പബ്ജി ആപ്പിന്റെ അവകാശം ടെന്‍സന്ററില്‍ നിന്ന് ദക്ഷിണ കൊറിയന്‍ കമ്പനി തിരിച്ചെടുത്തു. ഗെയ്മിന്റെ വിതരണം നേരിട്ട് ഏറ്റെടുക്കുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി. ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും പബ്ജി വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടാം തിയ്യതിയാണ് സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ജിയടക്കം 118 ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയ ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.

Test User: