ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ ഇന്ത്യയിലെ യുവ കോടീശ്വരന്‍. ഫോബ്‌സ് മാസിക പുറത്തു വിട്ട പട്ടികയിലാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ ഇടം പിടിച്ചത്. ശേഖറിന് 39 വയസുണ്ട്. 92കാരനായ അല്‍കേം ലാബൊറട്ടറീസ് ചെയര്‍മാന്‍ സംപ്രദാ സിങാണ് രാജ്യത്തെ പ്രായം കൂടിയ ശതകോടീശ്വരന്‍.
ലോകത്തെ ശതകോടിശ്വരന്മാരുടെ പട്ടികയില്‍ 1394-ാം സ്ഥാനത്താണ് വിജയ് ശേഖര്‍ ശര്‍മ. 40 വയസുകാരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനുമാണ് വിജയ് ശേഖര്‍. 2011ല്‍ ശര്‍മ നിര്‍മിച്ച മൊബൈല്‍ വാലറ്റ് സംവിധാനമായ പെടിഎമ്മിലൂടെയാണ് വളര്‍ച്ച ആരംഭിക്കുന്നത്. പേടിഎം മാള്‍, ഇ-കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്കുകള്‍ക്കും തുടക്കമിട്ടു. ഇന്ത്യയില്‍ നോട്ടുനിരോധനത്തെ തുടര്‍ന്നാണ് പേടിഎമ്മിന് ഗുണഭോക്താക്കളെ കിട്ടുന്നത്. 250 മില്യണ്‍ ആളുകളാണ് പേടിഎമ്മില്‍ റജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഏഴ് മില്യണ്‍ ഇടപാടുകളും ദിവസവും നടക്കുന്നു. ശര്‍മക്ക് സ്വന്തമായി 16 ശതമാനം പേടിഎമ്മുകളുണ്ടെന്നും ഇതിനു 940 കോടി ആസ്തിയുണ്ടെന്നും ഫോബ്‌സ് പറയുന്നു.
2,208 ശതകോടിശ്വരന്മാരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഏറ്റവും പ്രായം കൂടിയ ശതകോടിശ്വരനായ സംപ്രദാ സിങ് അല്‍കേം ലാബൊറട്ടറീസ് സ്ഥാപിക്കുന്നത് 45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പട്ടികയില്‍ 1867-ാം സ്ഥാനത്ത് ഇടംപിടിക്കുകയും ചെയ്തു. കെമിസ്റ്റായി ജോലി ആരംഭിച്ച സംപ്രദാ സിങ് പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ഏറ്റെടുത്താണ് വ്യവസായ രംഗത്തേക്ക് എത്തിയത്.
- 7 years ago
chandrika
Categories:
Video Stories