പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയതിനെതിരെയാണ് ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍ രവി മുഖേന വക്കീല്‍നോട്ടീസ് അയച്ചത്.
2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ (ഇറോള്‍ അപ്‌ഡേഷന്‍) പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ വാദം. എന്നാല്‍ ആഗസ്റ്റ് 10നു ശേഷം അപേക്ഷ സമര്‍പ്പിക്കപ്പെട്ട പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായ് കാണുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായ് നേരിടുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്