പുതുപ്പള്ളിയിൽ യു.ഡി.എഫിന് ബി.ജെ.പി വോട്ട് കിട്ടുമെന്ന മുൻകൂർ ജാമ്യവുമായി ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി. തോമസ്.ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുൻകാല ചരിത്രത്തിൽ വ്യക്തമാണ്. ഈ കുറവ് ഏത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ചോദിച്ചാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രതികരണം. മണ്ഡലത്തിൽ ഇരുപതിനായിരം വോട്ടുവരെ ബിജെപി ക്ക് ഉണ്ടായിരുന്നു.കഴിഞ്ഞ തവണ ബിജെപി ക്ക് ലഭിച്ച വോട്ടെങ്കിലും ഉണ്ടാകുമോ എന്ന കാര്യത്തിൽ ബിജെപി പ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.അവരിൽ പലരും നാലായിരം മുതൽ ഏഴായിരം വോട്ടുകൾ വരെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ബാക്കി വോട്ടുകൾ എങ്ങോട്ടു പോകും എന്നുള്ളത് വിലയിരുത്തപ്പെടേണ്ടതാണെന്നും ജെയ്ക് സി. തോമസ് പറയുന്നു.
അതേസമയം പരാജയ ഭീതിയിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഈ മുൻകൂർ ജാമ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.സംസ്ഥാന എക്‌സിക്യൂട്ടീവില്‍വെച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
കോട്ടയത്തുനിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോര്‍ട്ട് വെച്ചത്. ആദ്യം യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് മത്സരം രാഷ്ട്രീയമായതോടെ എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തി. എങ്കിലും ചാണ്ടി ഉമ്മന് ജയസാധ്യത ഉണ്ടെന്നാണ് സി.പി.ഐ റിപ്പോര്‍ട്ട്.