X

‘പിടി ഉഷയ്ക്ക് ഏകാധിപത്യ സ്വഭാവം’; വിമര്‍ശനവുമായി ഒളിമ്പിക് അസോസിയേഷനിലെ കൂടുതൽ പേർ

പിടി ഉഷക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ കൂടുതൽ അംഗങ്ങൾ രംഗത്ത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിർദേശമുണ്ടായിട്ടും അംഗങ്ങളെ കേൾക്കാതെ ഐഒഎ പ്രസിഡന്റ് ഏകാധിപതിയായി പ്രവർത്തിച്ചെന്ന് റോവിംഗ് ഫെഡറേഷൻ പ്രസിഡന്റ് രാജലക്ഷ്മി സിംഗ് ദേവ് പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തർക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർത്തിവെച്ചിരുന്നു. ഇത് മറികടക്കാൻ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു പിടി ഉഷയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് കൂടുതൽ അംഗങ്ങൾ വിമർശനവുമായി രംഗത്തുവന്നത്.

രഘുറാം അയ്യരെ 20 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചത് സമിതിയുടെ അംഗീകാരമില്ലാതെയാണ്. അംഗങ്ങൾക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നു. ഉഷക്കെതിരായ അവിശ്വാസ പ്രമേയം 25നുള്ള ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കില്ല. ചട്ടപ്രകാരം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്നും രാജലക്ഷ്മി സിംഗ് പറയുന്നു.

webdesk14: