X

മൃതദേഹം ദഹിപ്പിക്കണം, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും പാട്ട് കേള്‍പ്പിക്കണം പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍ ഇങ്ങനെ…

അന്ത്യോപചാര സമയത്ത് തന്റെ ഭൗതികശരീരത്തില്‍ റീത്ത് വയ്ക്കരുത്,പള്ളിയില്‍ സംസ്‌കരിക്കരുത് ,മൃതദേഹം ദഹിപ്പിക്കണം രവിപുരം ശ്മശാനത്തിലാകണം സംസ്‌കാര ചടങ്ങുകള്‍,സംസ്‌കാര ചടങ്ങില്‍ ഇഷ്ടപ്പെട്ട ഗാനമായ ചന്ദ്രകളഭം.. കേള്‍പ്പിക്കണം .. തന്റെ സംസ്‌കാരചടങ്ങുമായി പി.ടി. കഴിഞ്ഞ നവംബര്‍ 22ന് തന്നെ ഇത്രയും കാര്യങ്ങള്‍ എഴുതി വച്ചിരുന്നു.ചിതാഭസ്മത്തിന്റെ ഒരംശം അമ്മയുടെ ഉപ്പുതോട് കല്ലറയില്‍ സംസ്‌കരിക്കണം എന്നും കുറുപ്പില്‍ പറയുന്നുണ്ട്.

അതെസമയം ഇന്ന് രാത്രി പത്ത് മണിയോടെ മൃതദേഹം ഇടുക്കി ഉപ്പുതോടില്‍ എത്തിക്കും. പിന്നീട് പുലര്‍ച്ചയോടെ കൊച്ചിയിലേക്കും ശേഷം ഏഴുമണിക്ക് ഡിസിസി ഓഫീസില്‍ എത്തിക്കും. എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം, തുടര്‍ന്ന് വൈകിട്ട് നാലരയോടെ രവിപുരം ശമശാനത്തില്‍ സംസ്‌കാരം ഇത്തരത്തിലാണ് നിലവില്‍ ഡിസിസി തീരുമാനിച്ചിരിക്കുന്നത്.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പിടി തോമസിന്റെ വിയോഗം. നിലവില്‍ തൃക്കാക്കര എംഎല്‍എ ആയിരുന്നു.

 

 

 

 

 

 

 

Test User: