കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റ ബി ടീമാണ് കിഴക്കമ്പലം കമ്പനി സ്ഥാനാര്‍ത്ഥികളെന്ന് പി.ടി.തോമസ്. പിണറായി വിജയനും കമ്പനി മുതലാളിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ പിണറായി ചികില്‍സയ്ക്ക് പോയപ്പോള്‍ ഫണ്ട് സ്വരൂപണ യോഗം വിളിച്ചത് ഈ കമ്പനി മുതലാളിയാണ്. കിഴക്കമ്പലത്തെ മൂതലാളിയെ പണം പിരിക്കാന്‍ ഗവണ്‍മെന്റ് ഓദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും, എത്ര പണം സ്വരൂപിച്ചെന്ന് വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. പ്രസ് ക്ലബില്‍ വിളിച്ച് കൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി ഇക്കാര്യം ആവശ്യപ്പെട്ടത്.
പണാധിപത്യത്തില്‍ വോട്ടര്‍മാരെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ഏതൊക്കെ കമ്പനികള്‍ പണപ്പിരപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണ് കടമ്പ്രയാര്‍ മലിനീകരണമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.