കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. കുറ്റകൃത്യത്തിന് പിന്നില്‍ വിദേശബന്ധവും ഹവാല ഇടപാടുമുണ്ടെന്നും ഇത് അന്വേഷിക്കണത്തില്‍ കൊണ്ടുവരണമെന്നും പി.ടി. തോമസ് പറഞ്ഞു.
വിദേശത്തേക്കു വലിയ തോതില്‍ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായതിനെ തുടര്‍ന്ന് ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു വെളിച്ചം കണ്ടിട്ടില്ലെന്ന് പി.ടി തോമസ് പറഞ്ഞു. അതേസമയം കേസില്‍ ഗൂഢലോചനയില്ലെന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി.