X

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു

ബംഗളൂരു: ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു. രാവിലെ 10.24നാണ് 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണമാണ് ഇത്. ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവദ്ഗീതയും പിഎസ്എല്‍വി സി 51ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ 5000 ഇന്ത്യക്കാരുടെ പേരുകളും ഉപഗ്രഹത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

web desk 1: