X

സാമ്പത്തിക ഞെരുക്കത്തില്‍ പി.എസ്.ജി; മെസി പാരീസ് വിടുന്നുമെന്ന്

പാരീസ്: സൂപ്പര്‍ താരം ലിയോ മെസിയുടെ കാര്യത്തില്‍ പി.എസ്.ജി പിന്നോട്ട്. വന്‍ സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ടിരിക്കുന്ന പാരീസ് ക്ലബ് അര്‍ജന്റീനയുടെ നായകന്റെ കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഈ സീസണോടെ മെസിയും പി.എസ്.ജിയും തമ്മിലുള്ള കരാര്‍ കാലാവധി അവസാനിക്കുകയാണ്. മെസിയുടെ വലിയ പ്രതിഫലതുക പുതിയ സാഹചര്യത്തില്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഈ സീസണോടെ താരം പാരീസ് വിടാനാണ് സാധ്യത. മെസിയുടെ കരാര്‍ പുതുക്കാന്‍ ഖത്തര്‍ ഉടമകള്‍ക്ക് താല്‍പ്പര്യമുണ്ട്.

പക്ഷേ വര്‍ധിത പ്രതിഫലം ഇനിയും നല്‍കിയാല്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണ ചട്ടത്തില്‍ പിടിക്കപ്പെടുമോ എന്നതാണ് പുതിയ ചോദ്യം. മെസിയെ കൂടാതെ സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസുമായുള്ള കരാറും പി.എസ്.ജി പുതുക്കില്ല. അതേ സമയം മെസി തന്റെ പഴയ താവളമായ ബാര്‍സിലോണയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സെര്‍ജി അഗ്യൂറോയാണ് മെസി ബാര്‍സയില്‍ തന്നെയെത്തുമെന്ന സൂചന വ്യക്തമായി നല്‍കിയത്.

 

webdesk11: