യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ബാനര്‍ ഉയര്‍ന്നത്.
അല്‍ അഖ്‌സ പള്ളിയുടെയും ഫലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറില്‍ നല്‍കിയിട്ടുണ്ട്. ‘മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം ‘എന്നിങ്ങനെ ബാനറില്‍ എഴുതിയിട്ടുണ്ട്. ഫ്രീ പലസ്തീനിലെ ‘i’ എന്ന അക്ഷരം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയയയുടെ മാതൃകയില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നു.
ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലേക്കും പ്രതിഷേധം നടന്നു. പാരീസിലെ ഫുട്ബാള്‍ അസോസിയേഷന്‍ ആസ്ഥാനത്തേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഫ്രഞ്ച് -ഇസ്രായേല്‍ ടീമുകള്‍ തമ്മിലുള്ള മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.