കേരള പി.എസ്.സിയുടെ വീഴ്ച്ച;മാര്‍ക്കുണ്ടായിട്ടും ഉദ്യോഗാര്‍ത്ഥി ലിസ്റ്റിലില്ല

ഇടുക്കി: മാനദണ്ഡം അനുസരിച്ചുള്ള മാര്‍ക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാര്‍ഥിയുടെ പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ പബ്ലിക് സര്‍വീസ് കമ്മീഷന്‍.ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ക്ലറിക്കല്‍ പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം.

2020 മാര്‍ച്ചിലാണ് കപില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയാവുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ. 43.75 മാര്‍ക്കായിരുന്നു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.കപിലിന് ലഭിച്ചതാകട്ടെ 52 മാര്‍ക്കും. ലിസ്റ്റില്‍ ഉള്‍പ്പെടാതെ വന്നതോടെ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് കൈപ്പറ്റിയപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച്ച വ്യക്തമായത്.തന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞ 54 പേര്‍ റാങ്ക് ലിസ്റ്റിലുണ്ടെന്നാണ് കപിലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി ചെയര്‍മാനടക്കം പരാതി നല്‍കിയിട്ടും തുടര്‍നടപടികളുണ്ടായില്ലെന്നും കപില്‍ പറയുന്നു.

 

Test User:
whatsapp
line