വലിയ പ്രതിഷേധത്തെ തുടർന്ന് ബലിപെരുന്നാൾ ദിനമായ ജൂൺ 29ന് നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പി.എസ്.സി മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് ഇൻകമ്പ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്‍റ് സയന്‍റിസ്റ്റ് തസ്തികയുടെയും പരീക്ഷകൾ ജൂലൈ 19ലേക്കാണ് മാറ്റിയത്.അടുത്തിടെ പി.എസ്.സി വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്താൻ തീരുമാനിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ മാറ്റിയിരുന്നു.