രാജസ്ഥാന്‍: രാജസ്ഥാനില്‍ അധ്യാപകനിയമന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. കണ്ടെത്തിയത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന്. 42 ഉദ്യോഗാര്‍ഥികളും പരീക്ഷയെഴുതാന്‍ സഹായിച്ചുകൊണ്ടിരുന്ന ഏഴ് സ്വകാര്യ സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരും ബസിലുണ്ടായിരുന്നു. പരീക്ഷാര്‍ഥികളുമായി എത്തുന്ന ബസ്സില്‍ ചോദ്യപേപ്പറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പിന്നാലെ പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പരീക്ഷ റദ്ദാക്കി. റദ്ദാക്കിയ പരീക്്ഷ ഡിസംബര്‍ 29 ഞായറാഴ്ച നടക്കും.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ബസിലുണ്ടായിരുന്ന നാല്‍പതുപേര്‍ക്കും പേപ്പര്‍ ചോര്‍ന്നുകിട്ടിയത്. ഇവരില്‍ ഏഴോളം പേര്‍ യഥാര്‍ഥ ഉദ്യോഗാര്‍ഥികളല്ലെന്നും കണ്ടെത്തി. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നസംഘത്തിലെ പ്രധാനി ജോധ്പൂര്‍ സ്വദേശിയാണെന്നും ഇയാള്‍ ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും അഞ്ചുമുതല്‍ എട്ട് ലക്ഷം രൂപവരെ കൈക്കലാക്കിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
നാലുലക്ഷത്തോളം പേരായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. സംഭവത്തില്‍ കുറ്റക്കാരായവരെ പിടികൂടി. രാജസ്ഥാന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാവുന്ന ഒമ്പതാമത്തെ പ്രധാന പരീക്ഷയാണിത്. കഠിനാധ്വാനികളായ യുവാക്കളോട് നീതികേട് കാണിക്കുകയില്ലെന്നും മറ്റുള്ള പരീക്ഷകള്‍ സാധാരണ നിലയില്‍ നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത് അറിയിച്ചു.